സീസണിലെ രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് 2019 – 20 സീസണിലെ രണ്ടാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!! കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തില്‍  മുംബൈ സിറ്റി എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

താരങ്ങളുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. മധ്യനിരയിലെ സ്പാനിഷ് താരം മാരിയോ ആര്‍ക്വസിന്‍റെ പരിക്കാണ് ടീമില്‍ വലിയ ആശങ്കയുണ്ടാകുന്നത്.

  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; ആഡംബര കെട്ടിടത്തിന് തീപിടിച്ചു; പുലർച്ചെ നടുങ്ങി ദുബായ്

പ്രതിരോധത്തില്‍ നെടുംതൂണുകളാകേണ്ട ബ്രസീല്‍ താരം ജൈറോ റോഡ്രിഗ്സും ഡച്ച്‌ താരം ജിയാനി സൂവര്‍ലൂണും പൂര്‍ണമായി ഫിറ്റല്ലെന്നാണ് സൂചന. മലയാളിയായ ഗോളി ടിപി രഹ്നേഷിനും പരിക്കുണ്ട്. പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിംഗാന്‍ നേരത്തേ തന്നെ പരിക്കിലാണ്.

അതേസമയം, തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാകും മുംബൈ കളത്തിലിറങ്ങുക. ഹോം ഗ്രൌണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട്  ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് എടികെയെ പരാജയപ്പെടുത്തിയത്.

ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണ് മിന്നുന്ന രണ്ട് ഗോളുകളിലൂടെ ടീമിനെ വിജയതീരത്തെത്തിച്ചത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ വിശ്വാസവും പ്രതീക്ഷയുമെല്ലാം ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെ എന്ന നായകനിലാണ്.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

കഴിഞ്ഞ സീസണിലെ ടീമല്ല ഇപ്പോഴത്തെ കേരള ബ്ലാസ്‌റ്റേഴ്‌സെന്ന് മുംബൈ സിറ്റി പരിശീലകന്‍ ജോര്‍ഗെ കോസ്റ്റ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും പരിശീലകന്‍ ഷട്ടോരിയുടെ ശൈലിയേയും കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
[masterslider id="10"]

Related posts

Click Here to Follow Us