പുരുഷന്മാരില്‍ സ്തനവളര്‍ച്ച; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ പിഴ

ന്യൂയോര്‍ക്ക്: മരുന്നിന് പാര്‍ശ്വഫലം, കമ്പനിക്ക് നല്‍കേണ്ടിവരുന്നത് വന്‍ പിഴ. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയ്ക്കാണ് വീണ്ടും പിഴ ചുമത്തിയിരിക്കുന്നത്.

മാനസികാരോഗ്യത്തിനുള്ള മരുന്ന് പുരുഷന്മാരില്‍ സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസില്‍ കമ്പനിക്ക് 800 കോടി ഡോളറാണ് കോടതി ചുമത്തിയിരിക്കുന്നത്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഭീമമായ ഈ പിഴ ചുമത്തിയത്.

മാനസിക രോഗമായ സ്‌കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്ന് ആരോപിച്ച്‌ നിക്കോളാസ് മുറെ എന്ന യുവാവ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഭീമമായ പിഴ വിധിച്ചത്.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്പെര്‍ഡാല്‍ കഴിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കേസ് പരിഗണിച്ച കോടതി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജോണ്‍സണ്‍ ഫാര്‍മസ്യൂട്ടിക്കലും 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം
[masterslider id="10"]

Related posts

Click Here to Follow Us