വിമാനജീവനക്കാരിയോട് മോശമായി പെരുമാറിയ സൗദി സ്വദേശിയെ ബെംഗളൂരു എയർപോർട്ടിൽ തടഞ്ഞുവെച്ചു

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനജീവനക്കാരിയോട് മോശമായി പെരുമാറിയ സൗദി സ്വദേശിയെയും കുടുംബത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.

വിമാനത്തിൽ കയറുന്നതിനുമുമ്പ് നടന്ന സുരക്ഷാപരിശോധനയിൽ ബാഗിൽ ലൈറ്റർ കണ്ടെത്തിയത് ചോദ്യംചെയ്തതിനെത്തുടർന്നാണ് സൗദി സ്വദേശി അബ്ദുള്ള അസീസ് എയർലൈൻസ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്.

  ഏപ്രിൽ 9-ന് വോട്ട് ചെയ്യാൻ റെഡിയല്ലേ? അവധി ചോദിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങളിലും ശമ്പളത്തോടെ പൊതുഅവധി നിർബന്ധമാക്കി

കുടുംബത്തോടൊപ്പമാണ് ഇയാൾ വിമാനത്താവളത്തിലെത്തിയത്. ബാഗിൽ പത്ത് ലൈറ്റർ ഉണ്ടായിരുന്നെന്നും സുരക്ഷാ കാരണങ്ങളാൽ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

ഇതിൽ പ്രകോപിതനായ അബ്ദുള്ള അസീസ് സമീപത്തുണ്ടായിരുന്നു എയർലൈൻസ് ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുത്തിട്ടില്ല. മാപ്പ് എഴുതിവാങ്ങിയതിനുശേഷം വിട്ടയയ്ക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us