നയന്തനഹള്ളി റെയിൽവേ സ്റ്റേഷനു സമീപം സൈനികനെ കവർച്ചക്കാർ തീവണ്ടിയിൽനിന്ന് തള്ളിയിട്ടു

ബെംഗളൂരു: നഗരത്തിലെ നയന്തനഹള്ളി റെയിൽവേ സ്റ്റേഷനു സമീപം സൈനികനെ കവർച്ചക്കാർ ഓടുന്ന തീവണ്ടിയിൽനിന്ന് തള്ളിയിട്ടു. പരിക്കേറ്റ സൈനികനായ മതെ ഗൗഡ(28)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൂത്തുക്കുടി എക്സ്പ്രസിൽ ബെംഗളൂരുവിൽനിന്ന് മാണ്ഡ്യയിലെ മദ്ദൂരിലേക്കു പോകുമ്പോഴാണ് സംഭവം. മതെ ഗൗഡയും കുടുംബവും രാവിലെ 7.20-നാണ് ബെംഗളൂരുവിൽനിന്ന് തീവണ്ടിയിൽ കയറിയത്. യാത്രയ്ക്കിടെ മുഖം കഴുകാൻപോയ ഭർത്താവിനെ കാണാതായതോടെ ഭാര്യ ദീപ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

ചങ്ങല വലിച്ച് തീവണ്ടി നിർത്തിയശേഷം ഭാര്യയും മകനും യാത്രക്കാരും പാളത്തിലിറങ്ങി പരിശോധിച്ചു. നാലു കിലോമീറ്റർ അകലെ പാളത്തിനടുത്ത് അബോധാവസ്ഥയിൽ മതെ ഗൗഡയെ കണ്ടെത്തി. പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്.

പണം തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ രണ്ടംഗ കവർച്ചസംഘം തീവണ്ടിയിൽനിന്നു തള്ളിയിടുകയായിരുന്നെന്ന് പോലീസിന് മൊഴിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts