ബെംഗളൂരു: കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. വടക്കൻ കർണാടക മലനാട് തീരപ്രദേശ ജില്ലകളിൽ എന്നിവിടങ്ങളാണ് മഴക്കെടുതികൾ കൂടുതലായി അനുഭവപ്പെടുന്നത്. മിക്കയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .മണ്ണിടിച്ചിലിനെ തുടർന്ന് ചാർമാടി ചുരം ഇന്നും അടഞ്ഞു കിടക്കും.
വിരാജ് പേട്ട -മാക്കൂട്ടം ചുരം അടഞ്ഞുകിടക്കുന്നത് പിന്നാലെ മടിക്കെെരി – ഗളീബീഡു പാതയലും വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.
കബനി അണക്കെട്ട് തുറന്നേക്കും അടുത്ത അഞ്ചു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിലെ പ്രവചനം.
മുംബൈ ബാംഗ്ലൂർ ദേശീയപാതയിൽ കോലാപൂർ – ബെളഗാവി ഭാഗം അടച്ചിട്ടിരിക്കുകയാണ്.
വടക്കൻ കർണാടകയിൽ ബെളഗാവി, ബാഗൽ കോട്ടെ, വിജയപുര, റായ്ച്ചൂർ യാദ് ഗിർ, ഹുബ്ബള്ളി – ധാർവാഡ് ജില്ലകളിൽ കനത്ത മഴയെ തുടർന്ന് നാലാംദിവസവും ജനജീവിതം ദുസ്സഹമായി.
കൃഷ്ണ നദി കരകവിഞ്ഞൊഴുകുന്ന തുടർന്ന് സമീപ പ്രദേശങ്ങളിൽ കനത്ത നാശമാണ് ഉണ്ടായിട്ടുള്ളത് .ഭദ്രാ നദിയുംകരകവിഞ്ഞൊഴുകി ക്കൊണ്ടിരിക്കുകയാണ്.
ഉത്തര കന്നഡ എസ് പി സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 7 മണിയോടെ കാർവാർ നാവികസേനാ ആസ്ഥാനത്ത് നിന്നുള്ള ദ്രുതകർമസേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങി മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത് ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയും സജീവമായി രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.