കേജ്രിവാളിനു വീണ്ടും തിരിച്ചടി,അരുണ്‍ ജെറ്റ്ലി നല്‍കിയ മാന നഷ്ട്ട കേസ് നടപടികള്‍ തുടരും.

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ് ലി തനിക്കെതിരായി നല്‍കിയ മാനനഷ്ട്ടക്കേസില്‍ തനിക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തി വക്കണം എന്നാവശ്യപ്പെട്ട് കേജരിവാള്‍ സമര്‍പ്പിച ഹര്‍ജി ഡല്‍ഹി ഹൈ കോടതി തള്ളി.ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കും കുടുംബംഗങ്ങള്‍ക്കും എതിരെ വ്യാജ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി കഴിഞ്ഞ വര്ഷം ഡിസംബര്‍ 21 നു മാനനഷ്ട്ടക്കെസ് ഫയല്‍ ചെയ്തത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളി നും മറ്റു അഞ്ചു ആം ആദ്മി നേതാക്കള്‍ ആയ അശുതോഷ്,കുമാര്‍ ബിസ്വാസ്,സഞ്ജയ്‌ സിംഗ്,രാഘവ് ചാദ്ധ ,ദീപക് ബജ്പെയി തുടങ്ങിയവര്‍ക്ക് എതിരെ ആണ് കേസ്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ചരിത്രത്തില്‍ ആദ്യമായി ഒരേ വിഷയത്തില്‍ രണ്ടു കേസുകള്‍ ആണ് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ജെറ്റ് ലി ഫയല്‍ ചെയ്തിരിക്കുന്നത്,പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡല്‍ഹി ഹൈ കോടതിയില്‍ സിവില്‍ കേസ് നല്‍കിയതിനു പുറമേ രണ്ടര വര്‍ഷത്തെ ജയിവാസം ലഭിക്കാവുന്ന ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് പട്യാല ഹൌസ് കോടതിയില്‍ ആണ്.

50 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ,അരവിന്ദ് കേജ്രിവളിന്റെ പ്രിസിപ്പല്‍ സെക്രട്ടേറി ആയിരുന്ന രജിന്ദ്ര കുമാറിന്റെ ഓഫീസില്‍ സി ബി ഐ മിന്നല്‍ പരിശോധന നടത്തിയിരുന്നു,ഈ മിന്നല്‍ പരിശോധന ഡല്‍ഹി ക്രികെറ്റ് അസോസിയേഷന് മായി ബന്ധപ്പെട്ട അഴിമതിയുടെ രേഖകള്‍ പിടിച്ചെടുക്കാന്‍ അരുണ്‍ ജൈറ്റ് ലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയതാണ് എന്നാണ് കേജരിവാളും കൂട്ടരും ആരോപിച്ചത്.മാത്രമല്ല അരുണ്‍ ജെറ്റ്ലി ഡല്‍ഹി ക്രികെറ്റ്‌ അസോസി യെഷനില്‍ പ്രസിഡണ്ട്‌ സ്ഥാനം വഹിച്ചിരുന്ന 1999 മുതല്‍  2013 വരെ യുള്ള കാലഘട്ടത്തില്‍ അദ്ദേഹം അഴിമതി നടത്തി എന്നും അവര്‍ ആരോപിച്ചു.മുകളിലെ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവ് ഹാജരാക്കേണ്ട ജോലി ഇനി ആരോപണം ഉന്നയിച്ച വ്യക്തികളുടെത് ആണ്.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

മുന്‍പ് ഇപ്പോഴെത്തെ കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗദ്കരി നല്‍കിയ മാനനഷ്ട്ട കേസില്‍ നിന്ന്  അരവിന്ദ് കേജരിവാള്‍ പിന്‍വാങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts