നാടകം തുടരുന്നു;ഡി.കെ.ശിവകുമാർ പ്രത്യേക വിമാനത്തിൽ മുംബൈയിലേക്ക്;ഷിടെൽ ഹോട്ടലിൽ നിന്ന് മുങ്ങി വിമത എംഎൽഎമാർ.

ബെംഗളൂരു : മുംബൈയിൽ ക്യാമ്പ് ചെയ്യുന്ന വിമത എം എൽ എ മാരെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി ട്രബിൾ ഷൂട്ടർ ഡി. കെ.ശിവകുമാർ നഗരത്തിലെ എച്ച് എ എൽ വിമാനത്താവളത്തിൽ നിന്നും മുംബെയിലേക്ക് പ്രത്യേക വിമാനത്തിൽ തിരിച്ചു.

അതേ സമയം മുംബെയിലെ ബാന്ദ്ര കുർള റോഡിലുള്ള ഷീ ടെൽ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന 10 വിമത എം എൽ എ മാർ അവിടെ നിന്ന് മുങ്ങിയതായാണ് വിവരം.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

രമേഷ് ജാർക്കി ഹോളിയുടെ നേതൃത്വത്തിലുള്ള 7 കോൺഗ്രസ് എംഎൽ എ മാരും എ എച്ച് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 3 ജെഡി എസ് എം എൽ എ മാരുമാണ് മുംബെയിൽ ക്യാമ്പ് ചെയ്യുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള 4 എംഎൽഎമാർ നഗരത്തിൽ തന്നെയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts