ദിവസവും 20ൽ അധികം ഫോൺ കോളുകളും വാട്സ് അപ്പ് മെസേജുകളും വരുന്നു;അന്വേഷത്തിനവസാനം സത്യം മനസ്സിലാക്കി പോലീസിൽ പരാതി നൽകി യുവാവ്.

ബെംഗളൂരു : സഞ്ജയ് നഗർ നിവാസിയും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ശിവശങ്കറിന് (26) ന് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

ഓരോ ദിവസവും യുവാവിന് 20- 30 ഫോൺ കോളുകൾ വന്നു തുടങ്ങി, അത്രയും വാട്സപ്പ് മെസേജുകളും. പലരും പല വിദേശ രാജ്യങ്ങളിൽ നിന്ന് വിളിച്ചു തുടങ്ങി.

ആദ്യം എന്താണ് സംഭവമെന്ന് ശിവക്ക് മനസ്സിലായില്ല, ഫോൺ കീശയിൽ വക്കുമ്പോഴേക്കും അടുത്ത കാൾ വന്നിരിക്കും. ആദ്യം എന്തു ചെയ്യണമെന്നറിയാതെ യുവാവ് കുഴങ്ങി.

  12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സന്ദേശമയച്ച ചിലർക്ക് മറുപടി നൽകിയപ്പോൾ കാര്യം മനസ്സിലായി, എല്ലാവർക്കും സ്ത്രീകളെ ശരിയാക്കി കൊടുക്കണം എന്നാണ് ആവശ്യം. കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായത്, ഒരു ക്ലോസഡ് ഫേസ് ബുക്ക് ഗ്രൂപ്പിൽ ഒരു സ്ത്രീയുടെ ഫോട്ടോയുടെ കൂടെ ആരോ ശിവയുടെ നമ്പർ നൽകിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണം, സ്വന്തമായി ഫേസ് ബുക്ക് എക്കൗണ്ട് എല്ലാത്ത ശിവ സുഹൃത്തുക്കളോട് ആ ഗ്രൂപ്പിൽ കയറി നിജസ്ഥിതി മനസ്സിലാക്കാൻ ആവശ്യപ്പെടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
[masterslider id="10"]

Related posts

Click Here to Follow Us