നീണ്ടകാലത്തെ തിരക്കിട്ട രാഷ്ട്രീയ ജീവിതത്തിന് ശേഷം അഭിഭാഷക ജോലിയിലേക്ക് തിരിച്ചെത്തി വീരപ്പ മൊയ്ലി;വീടിന് മുന്നിൽ”സുപ്രീം കോടതി അഭിഭാഷകൻ”എന്ന ബോർഡ് സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി.

ബെംഗളൂരു :ഇക്കാര്യത്തിൽ ബിജെപി യോട് നന്ദി പറഞ്ഞേ മതിയാവൂ, പ്രമുഖനായ ഒരു സുപ്രീം കോടതി അഭിഭാഷകനെ കോടതി മുറിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ സഹായിച്ചിരിക്കുകയാണ് അവർ.

ചിക്കബല്ലാ പുരയിലെ പരാജയത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്ലി വീണ്ടും അഭിഭാഷകനായി പ്രവർത്തിക്കാൻ ഒരുങ്ങുന്നു. എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിൽ പ്രാധാന്യം നഷ്ട്ടപ്പെട്ടു അതേ സമയം സംസ്ഥാന കോൺഗ്രസ് പാർട്ടിയിൽ വേറെ നേതാക്കൾ ഉദയം ചെയ്യുകയും ചെയ്തതോടെ യാണ് മൊയ്ലി തന്റെ ജോലിയിലേക്ക് തിരിച്ചെത്തുന്നത്.വീടിന് മുന്നിൽ ബോർഡും സ്ഥാപിച്ച് കഴിഞ്ഞു.

നിയമബിരുദം എടുത്തതിന് ശേഷം 1969ൽ കർണാടക ഹൈക്കോതിയിൽ അഭിഭാഷകനായി പ്രവർത്തിച്ച് വരുമ്പോൾ 1974ൽ ഉടുപ്പിയിലെ കർക്കള മണ്ഡലത്തിൽ നിന്ന് എം എൽ എ ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു, പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ല. തുടർന്ന് വ്യവസായ മന്ത്രിയായി, 6 തവണ കർണാടകയിൽ നിന്ന് എം എൽ എ ആയി.1992 മുതൽ 94 വരെ കർണാടക മുഖ്യമന്ത്രിയമായി ഈ 79 കാരൻ. കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാറിൽ പെട്രോളിയം, പരിസ്ഥിതി, നിയമ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us