സ്വകാര്യബസ്സ് സമരം പൊളിയുന്നു!! കൂടുതൽ പ്രത്യേക സർവീസുകൾ നടത്തി കേരള, കർണാടക ആർ.ടി.സി.കൾ.

ബെംഗളൂരു: കൂടുതൽ പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. അന്തർസ്സംസ്ഥാന സ്വകാര്യ ബസ്‌ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്.

തിങ്കളാഴ്ച രാത്രി കേരള ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒമ്പത് പ്രത്യേക ബസുകൾ സർവീസ് നടത്തി. കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തിയത്.

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും കേരള ആർ.ടി.സി. പ്രത്യേക സർവീസ് നടത്തി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തിയത്. ചൊവ്വാഴ്ചയും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി.അധികൃതർ അറിയിച്ചു.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

നാല് അധികസർവീസുകളാണ് കർണാടക ആർ.ടി.സി. തിങ്കളാഴ്ച നടത്തിയത്. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കായിരുന്നു സർവീസ്.

സ്വകാര്യ ബസ് സമരംകാരണം പ്രത്യേക സർവീസുകൾവേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെന്നും കേരളത്തിലെ പ്രധാനപ്പെട്ട നാലു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്നും കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

  വിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് നടത്തും. ഇതിനു കർണാടക ആർ.ടി.സി. തയ്യാറാണെങ്കിലും കേരളത്തിന്റെ അനുമതി കിട്ടാത്തത് തടസ്സമാവുകയാണ്. പലതവണ കേരളത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts

Click Here to Follow Us