അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ!

ബെംഗളൂരു: അനധികൃതമായി നഗരത്തിൽ തങ്ങിയ പാക് വനിത അറസ്റ്റിൽ. സിദ്ധാപുരയിൽ താമസിച്ചുവന്ന ഷബാന നസീറ(50)യാണ് പിടിയിലായത്. 2010-ലാണ് സന്ദർശകവിസയിൽ ബെംഗളൂരുവിലെത്തിയത്. വിസ പുതുക്കിയിരുന്നില്ല.

ഇവർ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. 2010-ൽ വിവാഹമോചനം നേടിയശേഷമാണ് ഇവർ ഇന്ത്യയിലെത്തിയത്. പിന്നീട് ബെംഗളൂരുവിൽ താമസമാക്കി.

  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു

വ്യാജരേഖകളുപയോഗിച്ച് ആധാർ കാർഡും പാൻ കാർഡും വോട്ടർ ഐ.ഡി. കാർഡും റേഷൻ കാർഡും സംഘടിപ്പിച്ചു. പ്രദേശവാസികളിൽനിന്നു ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് പോലീസ് താമസസ്ഥലത്ത് റെയ്ഡ് നടത്തി ഇവരെ പിടികൂടിയത്.

രേഖകൾ സംഘടിപ്പിക്കാൻ ഇവർക്ക് സഹായംചെയ്തവരെ ചോദ്യംചെയ്യുമെന്ന് അധികൃതർ പറഞ്ഞു. നേരത്തേ ബംഗ്ലാദേശ് സ്വദേശികൾക്കും സമാനമായരീതിയിൽ ആധാർ കാർഡും വോട്ടർ കാർഡും ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us