ആഞ്ഞടിച്ച്‌ ഫോനി: മരണം 7ആയി, 1086 കോടിയുടെ കേന്ദ്ര സഹായം

പുരി: ഒഡിഷയില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്… മരിച്ചവരുടെ എണ്ണം 7 ആയി. ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപക നാശ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയായി. ശക്തമയ മഴയും കടല്‍ക്ഷോഭവും കാറ്റും ഇപ്പോഴും തുടരുകയാണ്. ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

രാവിലെ ഏട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഢീഷയിലെ പുരിയില്‍ തീരം തൊട്ടത്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി കനത്ത നാശനഷ്ട൦ വരുത്തിയാണ് കടന്നുപോകുന്നത്. 11 ലക്ഷത്തോളം പേരെയാണ് സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. അതിനാല്‍ ആളപായം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ പുരി നഗരത്തില്‍ വന്‍ നാശമാണ് ഫോനി ചുഴലിക്കാറ്റില്‍ സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

സംസ്ഥാനം ഇത്രയധികം മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടും 7 ജീവനുകള്‍ നഷ്ടപ്പെട്ടു. 1086 കോടിയുടെ കേന്ദ്ര ദുരിതാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, ഇപ്പോള്‍ ബംഗാള്‍ തീരത്തേയ്ക്ക് നീങ്ങുന്ന ഫോനി ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. ഫോനി ചുഴലിക്കാറ്റ് നാളെ രാവിലയോടെ ബംഗാള്‍ തീരത്തെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts