വടക്കൻ കർണാടകയിൽ കനത്ത മഴയിൽ വെള്ളപൊക്കം

ബെംഗളൂരു: കഴിഞ്ഞ നാലു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ വടക്കൻ കർണാടകത്തിൽ വെള്ളപൊക്കം.മഴയിൽ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു.പലയിടത്തും ഗതാഗതം പൂർണമായും തടസപ്പെട്ടു.വ്യാപകമായി കൃഷി നാശം ഉണ്ടാവുകയും ചെയ്തു.കലബുറഗി ,ബിദർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത് .വടക്കൻ കർണാടകയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളായ ബിദറിലും കലബുറഗിയിലും ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്.

കൃഷ്ണ നദിയുടെ കരയിലുള്ള ഗ്രാമങ്ങൾ ചിലത് ഒറ്റപ്പെട്ട നിലയിലാണ്.ബിദർ ജില്ലയിൽ രണ്ടായിരത്തിലേറെ വീടുകൾ തകർന്നു.കലബുർഗിയിലെ അണക്കെട്ടുകൾ എല്ലാം നിറഞ്ഞതിനെ തുടർന്ന് തുറന്നുവിട്ടു.ഇതുമൂലം നദികൾ കരകവിഞ്ഞൊഴുകുകയാണ്.നിരവധി പേരെ ബോട്ടുകളിൽ രക്ഷപ്പെടുത്തി.നൂറുകണക്കിന് ആൾക്കാരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us