‘റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ ജയം ശീലമാക്കാന്‍ തുടങ്ങിയിരിക്കുന്നു!!

ബെംഗളൂരു: ഇത് കോലിപ്പടയുടെ ഈ സീസണിലെ നാലാം ജയം. കിങ്സ് ഇലവൻ പഞ്ചാബിനെ പതിനേഴ് റൺസിന് പരാജയപ്പെടുത്തിയ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ വാലറ്റത്ത് നിന്ന് കരകയറി. പതിനൊന്ന് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റായി, ഇതോടെ എട്ടാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ ഏഴു വിക്കറ്റിന് 186 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. നിക്കോളാസ് പ്യുറാന്‍ (45), ലോകേഷ് രാഹുല്‍ (42), മായങ്ക് അഗര്‍വാള്‍ (35) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. ഡേവിഡ് മില്ലര്‍ (24), ക്രിസ് ഗെയ്ല്‍ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത ഉമേഷ് യാദവും രണ്ടു വിക്കറ്റ് നേടിയ നവ്ദീപ് സെയ്‌നിയുമാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്.

  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എബി ഡിവില്ല്യേഴ്സിന്റെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ (82*) വെടിക്കെട്ട് ഇന്നിങ്‌സാണ് ആര്‍സിബിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 44 പന്തില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് എബിഡി 82 റണ്‍സ് വാരിക്കൂട്ടിയത്. പാര്‍ഥീവ് പട്ടേല്‍ (43), മാര്‍ക്കസ് സ്റ്റോയ്ണിസ് (46*) എന്നിവരാണ് ആര്‍സിബിയുടെ മറ്റു സ്‌കോറര്‍മാര്‍. 34 പന്തില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് സ്റ്റോയ്ണിസ് 46 റണ്‍സെടുത്തതെങ്കില്‍ 24 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും പാര്‍ഥീവ് നേടി.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ക്യാപ്റ്റന്‍ വിരാട് കോലി (13), മോയിന്‍ അലി (4), അക്ഷ്ദീപ് നാഥ് (3) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. കിങ്സ് ഇലവനുവേണ്ടി മുഹമ്മദ് ഷമി, മുരുഗൻ അശ്വിൻ, ആർ. അശ്വിൻ വില്ലോയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts