ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

ബെംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് വിമതസ്ഥാനാർഥിയായി മത്സരിക്കുന്ന അമൃത് ഷേണായിയെ പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം ജെ.ഡി.എസിന് വിട്ടുകൊടുത്തതിൽ പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമൃത് ഷേണായി സ്വതന്ത്രനായി പത്രിക സമർപ്പിച്ചത്.

പത്രിക പിൻവലിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം തള്ളിയതിനെത്തുടർന്നാണ് കോൺഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാർഥി പ്രമോദ് മാധവരാജിനെതിരേയാണ് അമൃത് ഷേണായി പത്രിക സമർപ്പിച്ചത്. സിറ്റിങ് എം.പി. ശോഭ കരന്തലജെയാണ് ബി.ജെ.പി. സ്ഥാനാർഥി. കോൺഗ്രസ്-ദൾ സഖ്യധാരണയിൽ മണ്ഡലം ജനതാദൾ -എസിന് വിട്ടുകൊടുത്തിരുന്നു. എന്നാൽ, കോൺഗ്രസിലെ പ്രമോദ് മാധവരാജിനെയാണ് ജെ.ഡി.എസ്. സ്ഥാനാർഥിയാക്കിയത്.

  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts