ടിക്ക് ടോക്ക് നിരോധിക്കുമോ? യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മിഷന്‍ കോടതിയെ സമീപിക്കുന്നു.

ബെംഗളൂരു : ചെറു വീഡിയോകളും എഫെക്ട്സ് കളുമായി യുവാക്കളുടെ ഹരമായി മാറിയ ടിക്ക് ടോക്ക് എന്നാ ചൈനീസ് ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി കര്‍ണാടക വനിതാ കമ്മീഷന്‍ നാളെ കോടതിയെ സമീപിക്കും.കഴിഞ്ഞ ആഴ്ചയാണ് ടിക്ക് ടോക്ക് നിരോധിക്കുന്നതിനെ ക്കുറിച്ച് ആലോചിച്ചുകൂടെ എന്ന് മദ്രാസ്‌ ഹൈകോടതി കേന്ദ്രത്തോട് ആരാഞ്ഞത്.

അശ്ലീലം നിറഞ്ഞ ചിത്രങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ ആണ് തങ്ങള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത് എന്ന് കര്‍ണാടക വനിതാ കമ്മീഷന്‍ ശ്രീമതി നഗലക്ഷ്മി ബായി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല അതിനാലാണ് കോടതിയെ സമീപിക്കുന്നത് എന്ന് അവര്‍ വ്യക്തമാക്കി.

  വ്യവസായി സി.ജെ. റോയിയുടെ മരണം: പിന്നിൽ സിനിമാ നടിയുടെ 'ഹണിട്രാപ്പ്'? വെളിപ്പെടുത്തലുമായി അന്വേഷണ സംഘം

വീഡിയോകള്‍ ദുരുപയോഗം ചെയ്തു വനിതകളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന നിരവധി പരാതികള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട് എന്ന് കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യയില്‍ ടിക്ക് ടോക്കിന് ഏകദേശം 54 ദശലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്.

ലഭിച്ച പരാതികളില്‍ പലതും മുന്‍പ് സ്വകാര്യ സമയത്ത് പെണ്‍കുട്ടികളുടെ കൂടെ എടുത്ത വീഡിയോകള്‍ പുരുഷ സുഹൃത്തുക്കള്‍ പിന്നീട് പങ്കു വക്കുന്നതുമായി ബന്ധപ്പെട്ടത് ആണ് എന്നാണ് വനിതാ കമ്മീഷന്‍ അറിയിച്ചത്.

കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഒരു വിധിയിലൂടെ ടിക്ക് ടോക്ക് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് തടയാന്‍ കേന്ദ്രത്തോട് മദ്രാസ്‌ ഹൈ കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അതിനെതിരെ ഇപ്പോള്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുകയാണ്.

  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ

അതേസമയം “ഓരോ വ്യക്തികളുടെയും സ്വകാര്യത സംരക്ഷിക്കാന്‍ ഉതകുന്ന സങ്കേതിക വിദ്യയില്‍ ഊന്നിയാണ് ടിക്ക് ടോക്ക് പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു,ഇന്ത്യയിലെ ഒരുവിധപ്പെട്ട എല്ലാ പ്രാദേശിക ഭാഷകള്‍ അറിയുന്നവര്‍ ഉള്ള പാനല്‍ കൃത്യമായ പരിശോധനയിലൂടെ ഞങ്ങളുടെ ടേംസ് ആന്‍ഡ്‌ കണ്ടിഷന്‍ പാലിക്കാത്തവരെ ഉടന്‍ തന്നെ മാറ്റി നിര്‍ത്തുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us