പ്രാദേശികതലത്തിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് സംയുക്ത റാലി!!

ബെംഗളൂരു: സംസ്ഥാനത്ത് പ്രാദേശികതലത്തിൽ ഭിന്നത രൂക്ഷമായതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് സംയുക്ത റാലി നടത്താനാണ് തീരുമാനം. കോൺഗ്രസ്-ജനതാദൾ(എസ്) ശക്തികേന്ദ്രങ്ങളിൽ പ്രാദേശികതലത്തിലെ തർക്കവും ഭിന്നതയും ഇരു പാർട്ടിനേതൃത്വങ്ങളെയും ആശങ്കയിലാക്കുന്നു. മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രശ്നം.

മാണ്ഡ്യയിൽ സഖ്യസ്ഥാനാർഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി(ജെ.ഡി.എസ്.)ക്കെതിരേ കോൺഗ്രസ് പ്രാദേശികനേതൃത്വം ശക്തമായി രംഗത്തുണ്ട്. സ്വതന്ത്രസ്ഥാനാർഥി സുമലതയ്ക്കാണ് അവരുടെ പിന്തുണ. കോൺഗ്രസ് പ്രാദേശികനേതാക്കൾ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയാണ്. മാണ്ഡ്യയിലെ പ്രാദേശികനേതാക്കളുമായി സിദ്ധരാമയ്യ ചർച്ചനടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

തൊട്ടടുത്ത മണ്ഡലമായ മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ കോൺഗ്രസ് സഹകരിച്ചില്ലെങ്കിൽ മൈസൂരുവിൽ പിന്തുണയ്ക്കില്ലെന്നാണ് ജനതാദൾ നിലപാട്. ഭിന്നത പരിഹരിക്കുന്നതിന് ബെംഗളൂരുവിൽ സംയുക്ത മെഗാറാലി സംഘടിച്ചിരുന്നു. ഇതിനുശേഷവും ഭിന്നത തുടരുന്ന സാഹചര്യത്തിൽ തർക്കം നിലനിൽക്കുന്ന മൈസൂരു, മാണ്ഡ്യ മേഖലയിൽ കോൺഗ്രസ്, ദൾ നേതാക്കളെ അണിനിരത്തി 13-ന് സംയുക്ത റാലി സംഘടിപ്പിക്കും.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

മൈസൂരു- മാണ്ഡ്യ അതിർത്തിയായ കെ.ആർ. നഗറിൽ നടക്കുന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, ജനതാദൾ(എസ്) ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു തുടങ്ങിയവർ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
[masterslider id="10"]

Related posts