ഡൽഹി: വിദേശത്തുനിന്ന് മൂന്ന് സീരീസിൽ വ്യാജനോട്ട് പ്രിന്റ് ചെയ്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇന്ത്യയിലെത്തിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നോട്ട് നിരോധനത്തിനു പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും ഇതിൽ പങ്കുണ്ടെന്ന് സിബൽ ആരോപിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ലഭിച്ച ഒളിക്യമറാ ദൃശ്യങ്ങൾ കോൺഗ്രസ് ഇതിന് തെളിവായി പുറത്തുവിട്ടു. സെൻട്രൽ സെക്രട്ടേറിയേറ്റിലെ ഫീൽഡ് അസിസ്റ്റന്റായ ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിന്റെ വീഡിയോയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.
ഇത്തരത്തിൽ വിദേശത്തുനിന്ന് എത്തിച്ച പണം രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മാറ്റി നൽകി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ് എന്നാണ് ആരോപണം. വിദേശത്ത് അച്ചടിച്ച ഈ പണം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത് എന്നും ആരോപിക്കുന്നു.
മഹാരാഷ്ട്രാ ഇൻഡസ്ട്രിയൽ കോർപറേഷന്റെ ഗോഡൗണിലാണ് ഇടപാടുകൾ നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രീയക്കാരും വ്യവസായികളും ഈ ഗോഡൗണിലെത്തി നോട്ടുകൾ മാറ്റി വാങ്ങിപ്പോവുകയായിരുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. ഇക്കാര്യം ആർ ബി ഐക്ക് അറിയാമായിരുന്നെന്നും കോൺഗ്രസ് ആരോപിച്ചു.
LIVE: Press briefing by former union minister @KapilSibal. https://t.co/FmpAWT90P3
— Congress Live (@INCIndiaLive) April 9, 2019
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.