ബെംഗളൂരു: തുംക്കൂരില്‍ നിലവിലെ സഖ്യ ധാരണകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് സിറ്റിങ് എം.പി എസ്പി മുദ്ദഹനുമേഗൗഡ, ദേവഗൗഡയ്ക്കെതിരെ നോമിനേഷന് നല്കി. ദേവഗൗഡയ്ക്ക് തുംക്കൂര്‍ സീറ്റ്മത്സരിക്കാനായി വിട്ടുകൊടുത്തതായിരുന്നു. മത്സരിക്കുന്നതിനായി ദേവഗൗഡ ഇന്നലെ നോമിനേഷന് സമര്‍പ്പിച്ചിരുന്നു.
ദേവഗൗഡ തുംക്കൂരിന് പകരം ബംഗളൂരു നോര്‍ത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് വിമത കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. 28 ലോക്സഭാ മണ്ഡലങ്ങളില്‍ ഇരുപതിടത്ത് കോണ്‍ഗ്രസും 8 സ്ഥലത്ത് ജനതാദളുമാണ് മത്സരിക്കുമെന്നാണ് ചര്‍ച്ചകള്‍ പ്രകാരം തീരുമാനിച്ചിരുന്നത്. മുദ്ദഹനുമേഗൗഡയോട് മുന്നണി മര്യാദ പാലിച്ച് നോമിനേഷന് നല്‍കിയതില്‍ നിന്നും പിന്മാറണമെന്നും ഹൈക്കമാന്‍ഡ് തീരുമാനപ്രകാരമാണ് സീറ്റ് വിട്ടു നല്‍കിയതെന്നും ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് സിറ്റിങ് എം.പിയായിരുന്ന മുദ്ദഹനുമേഗൗഡ വിമതനായിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.