ബെംഗളൂരു: യെലഹങ്ക ‘എയ്‌റോ ഇന്ത്യ’ പാർക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങളുടെ ഉടമകളെ സഹായിക്കാൻ പ്രത്യേക ഇൻഷുറൻസ് സെൽ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം ഫിനാൻഷ്യൽ സർവീസസ് വകുപ്പിനോട് (ഡി.എഫ്.എസ്.) ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് 9480801415, 080 22942536 എന്നീ നമ്പറുകളിൽ വിളിക്കാം.
ചില ഇൻഷുറൻസ് കമ്പനികൾ സ്ഥലത്ത് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിന്റെയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡ്യൂപ്ലിക്കേറ്റ് ലഭ്യമാക്കാൻ ഗതാഗതവകുപ്പ് യെലഹങ്ക ആർ.ടി.ഒഫീസിൽ പ്രത്യേക കേന്ദ്രം തുറന്നു.
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ വേണ്ടവർക്ക് 080 29729908, 29729909, 9449864050 എന്നീ നമ്പറുകളിൽ വിളിക്കാം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആദ്യം വാഹനഉടമകൾ കത്തിപ്പോയ വാഹനത്തിന്റെ ഫോട്ടെയെടുത്ത് പോലീസിൽ പരാതി നൽകണം. അതിനു ശേഷം ഇൻഷുർ സ്ഥാപനത്തിൽ പോയി പോളിസി സർട്ടിഫിക്കറ്റുകൾ വാങ്ങി ആർ.ടി.ഓഫീസിൽ കാണിക്കണമെന്ന് അധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.