യെലഹങ്ക വ്യോമത്താവളത്തിൽ ‘എയ്‌റോ-ഇന്ത്യ’ ഇന്നുമുതൽ; പൊതുജനങ്ങൾക്കുള്ള പ്രവേശന നിബന്ധനകൾ ഇങ്ങനെ..

ബെംഗളൂരു: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി അഞ്ച് ദിവസത്തെ എയ്‌റോ-ഇന്ത്യ എയർ ഷോ ബെംഗളൂരുവിൽ യെലഹങ്ക വ്യോമത്താവളത്തിൽ ഇന്ന് തുടങ്ങും.

ഏഷ്യയിലെ ഏറ്റവും വലിയ എയർഷോയ്ക്ക് കേന്ദ്ര സേനയും പോലീസും ചേർന്നാണ് സുരക്ഷ ഒരുക്കുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണ് വ്യോമത്താവളം. 16 കിലോമീറ്റർ ചുറ്റളവിൽ വ്യോമനിയന്ത്രണവും ഏർപ്പെടുത്തി. ബെംഗളൂരു വിമാനത്താവളവും ഭാഗികമായി അടച്ചിടും.

പൊതുജനങ്ങൾക്ക് 23 മുതലായിരിക്കും വ്യോമ പ്രദർശനത്തിൽ പ്രവേശനം അനുവദിക്കുന്നത്. 600 രൂപയാണ് പ്രവേശന ഫീസ്. രാവിലെ പത്ത് മുതൽ 12 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ചുവരെയുമായിരിക്കും വിമാനങ്ങളുടെ അഭ്യാസ പ്രകടനം.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യം. ഇന്നും നാളെയും പൊതുവിഭാഗ പാസുകാർക്ക് പ്രവേശനമില്ല. രാവിലെ 9.30ന് തുറക്കുന്ന പ്രവേശന കവാടം വൈകിട്ട് 5.30ന് അടയ്ക്കും. എയ്റോ ഇന്ത്യയുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെയും ബൂക് മൈ ഷോ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഡ്രോൺ ഒളിമ്പിക്സ് മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 57 ഡ്രോണുകൾ പങ്കെടുക്കും. പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് രാജ്യത്തിന്റെ എയ്‌റോബാറ്റിക് സംഘമായ സൂര്യകിരണിന്റെ പ്രകടനം റദ്ദാക്കിയിട്ടുണ്ട്. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ എയ്‌റോബാറ്റിക് സംഘം ഇംഗ്ലണ്ടിന്റെ യാക്കോവ്‌ലവ്സ്സ് (യാക്ക്) എന്നിവയാണ് ഉദ്ഘാടനനാളിൽ ആകാശക്കാഴ്ചയൊരുക്കുന്നത്. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ പവിലിയനുമുണ്ടാകും.

വിവാദമുയർത്തിയ ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, അമേരിക്കൽ വ്യോമസേനയുടെ കരുത്തായ ബി-52, എഫ്-16, സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും ആകാശത്ത് കരുത്ത് തെളിയിക്കും. അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ, ജർമനി, ജാപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങളുടെ പ്രകടനമുണ്ടാകും.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

രാജ്യത്തിന്റെ ലഘുയുദ്ധ വിമാനമായ തേജസ്, മിറാഷ്- 2000, മിഗ്-21, മിഗ്-27, സുഖോയ്, വിന്റേജ് വിമാനങ്ങൾ കാണികൾക്ക് മുന്നിലെത്തും. ബോയിങ്ങിന്റെ എഫ് ഐ-18, എഫ് സൂപ്പർ ഹോണറ്റ്, ചരക്കുവിമാനമായ ലൊക്കീഡ് മാർട്ടിന്റെ സി- 130 ജെ സൂപ്പർ ഹെർക്കുലീസ് എന്നിവയും പറക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 61 വിമാനങ്ങളാണെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts