പരാതി നല്‍കാനെത്തിയ വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബെംഗളൂരു കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലെ 71പോലീസുകാരെ സ്ഥലംമാറ്റി.

ബെംഗുളൂരു: വീട്ടമ്മയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുമാരസ്വാമി ലേഔട്ട് സ്റ്റേഷനിലെ 71 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്‌ഐ കയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ആരോപണ വിധേയരായ 78 പേരില്‍ 71 പേര്‍ക്കെതിരെയാണ് നടപടി. ചേരിതിരിഞ്ഞ് പോരടിക്കുന്നന്തായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലം മാറ്റം.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

കഴിഞ്ഞ 20ന് നടന്ന സംഭവത്തിനെ തുടര്‍ന്നാണ് നടപടി. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എഎസ്‌ഐ രേണുകയ്യ ഉള്‍പ്പെടെ 3 പോലീസുകാര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ മൂന്ന് എഎസ്‌ഐമാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്റ്റേഷനില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പേരിന്റെ ഭാഗമായാണ് വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും. വീഡിയോ പുറത്തു വന്നതോടെ പൊലീസുകാര്‍ക്ക് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബാംഗ്ലൂര്‍ സൗത്ത് ഡിസിപി അണ്ണാമലെ അന്വേഷണം നടത്തുകയും പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
[masterslider id="10"]

Related posts