പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ ബിബിഎംപി അടച്ചുപൂട്ടുന്നു.

ബെംഗളൂരു: പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ ബിബിഎംപി അടച്ചുപൂട്ടുന്നു. രണ്ടാഴ്ചയ്ക്കിടെ പൂട്ടിയത് 474 കടകൾ, വീടുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഓഫിസുകളും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ 8493 കടകൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഗാർഹിക മേഖലയിലെ അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ്  ബിബിഎംപിയുടെ ഇപ്പോഴത്തെ നടപടി.

ബിബിഎംപിയുടെ സോണിങ് ചട്ടം അനുസരിച്ചു പാർപ്പിട മേഖലകളിൽ പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ കടകൾ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ചട്ടവിരുദ്ധമായ സ്ഥാപനങ്ങൾ പൂട്ടാൻ ബെംഗളൂരു വികസന ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര നിർദേശം നൽകിയിരുന്നു. മദ്യശാലകൾ, പബ്ബുകൾ, ഹോട്ടലുകൾ, ഐടി ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ, നിർമാണ കമ്പനികൾ എന്നിവയ്ക്കെല്ലാം നിരോധനമുണ്ട്. ബിബിഎംപി നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

അനധികൃതമായി പ്രവർത്തിക്കുന്ന വൻകിട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാത്ത ബിബിഎംപി ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടുകയാണെന്ന് ഇന്ദിരാനഗർ ഓണേഴ്സ് ട്രേഡേഴ്സ് ആൻഡ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു.

ഈസ്റ്റ്(3500), സൗത്ത്(1400), വെസ്റ്റ്(2100), ആർആർ നഗർ(162), ബൊമ്മനഹള്ളി(150), മഹാദേവപുര(573), യെലഹങ്ക(400), ദാസറഹള്ളി (208) എന്നിങ്ങനെയാണ് വിവിധ സോണുകൾ തിരിച്ച് അടച്ചുപൂട്ടൽ നോട്ടിസ് നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us