ഇന്ന് കോണ്‍ഗ്രസ് – ജെഡിഎസ്, എംഎല്‍എമാരെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു!

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവുമായി കർണാടക രാഷ്ട്രീയം. കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി. എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു.

അതേ സമയം കോൺഗ്രസിലെ ഏഴ് എംഎൽഎമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷൻ താമര’യ്ക്ക്  നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെ ബി.ജെ.പി, എം.എല്‍.എമാര്‍ ഹരിയാനയില്‍ തുടരുകയാണ്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

മന്ത്രിസഭാ പുനസംഘടനയുടെ പേരിൽ അതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീൽ എന്നിവർ ബിജെപിയുമായി മുംബയിൽ ചർച്ചയിലാണെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി എം.ബി പാട്ടില്‍ ഇവരുമായി മുംബൈയില്‍ എത്തി കൂടിക്കാഴ്ച നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
[masterslider id="10"]

Related posts