ബെംഗളുരു: കര്‍ണ്ണാടകയില്‍ കര്‍ഷകരെ കയ്യിലെടുക്കാന്‍ പുതിയ നീക്കങ്ങളുമായി ബിജെപി. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോദങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് സമരത്തിന്റെ മുഖം തിരിച്ചു വിടിനുള്ള ബിജെപി ശ്രമം.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്താന്‍ കര്‍ണ്ണാടകത്തിലെ കര്‍ഷകരെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങനാണ് ബിജെപിയുടെ നീക്കം. 17 വരള്‍ച്ച ബാധിത ജില്ലകളിലും സര്‍ക്കാര്‍ സഹായമെത്തിക്കണമെന്നും ഇതിനായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
വരള്‍ച്ച മൂലം ദുരിതത്തിലായ വടക്കന്‍ കര്‍ണ്ണാടകയിലെ കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും ആദ്യ ഘട്ടമായി
കര്‍ഷകര്‍ക്ക് പിന്തുണയുമായി നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുനെന്നും യെദ്യൂരപ്പ വ്യക്തമാക്കി.