ഇൻഫോസിസ് ജീവനക്കാരായ എട്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് തകർന്നു;രണ്ട് മലയാളികൾ മരിച്ചു.

ബെംഗളൂരു : മൈസൂരിനടുത്ത് മാണ്ഡ്യയിലെ മലവള്ളിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകർന്ന് രണ്ടു പേർ മരിച്ചു.

തിരുവനന്തപുരം കല്ലമ്പള്ളി വിനായക നഗറിൽ റിട്ടയയേഡ് പോലീസ് ഉദ്യോഗസ്ഥൻ സുനിലിന്റെ മകൻ വിശാഖ് (23) ,എറണാകുളം ജില്ലയിലെ ആയക്കാട് പനാമ ക്കവല ചെലമ്പിക്കോടൻ ഷാജന്റെ മകൾ ആഷ് ന (23) എന്നിവരാണ് മരിച്ചത്.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

ഇൻഫോസിസിലെ മൈസൂർ കാമ്പസിലെ ജീവനക്കാരായ ഇവർ ശിവനസമുദ്ര വെള്ളച്ചാട്ടം കണ്ട് മടങ്ങി വരികയായിരുന്നു.

മൈസൂരു കാമ്പസിൽ പരിശീലനത്തിനെത്തിയതായിരുന്നു എട്ടംഗ സംഘം.

സംഘത്തിലുണ്ടായിരുന്ന ബൃന്ദ, നിത്യ, സെബിൻ, നെസ് ഹാൽ എന്നിവർ മെഡിക്കൽ കോളേജിൽ  ചികിൽസയിലാണ്.

ആഷ് ന യു ടെ സംസ്കാരം ഇന്ന് 11:30 ന് കോതമംഗലം മറിയം കത്തീഡ്രലിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us