വാഹനാപകടത്തിൽ കാല് നഷ്ടപ്പെട്ട വഴിയാത്രക്കാരന് ബി.എം.ടി.സി. 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്.

ബെംഗളൂരു: വാഹനാപകടത്തിൽ കാല് നഷ്ടപ്പെട്ട വഴിയാത്രക്കാരന് ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്. സഹകർനഗർ സ്വദേശി എം.എൻ. ശങ്കറിനാണ് (69) നഷ്ടപരിഹാരത്തുക നൽകേണ്ടത്.

2015 ജനുവരി പത്തിനായിരുന്നു വാഹനാപകടത്തിൽ ശങ്കറിന്റെ വലത് കാൽ നഷ്ടപ്പെട്ടത്.സ്കൂട്ടർ നിർത്തി സുഹൃത്തിനെ കാത്തുനിൽക്കുമ്പോൾ ബി.എം.ടി.സി. ബസ് സ്കൂട്ടറിലിടിച്ച ശേഷം ശങ്കറിന്റെ വലത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

അപകടം നടന്നയുടൻ കൊളംബിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കർ 27 ദിവസം ആശുപത്രിയിൽ കിടക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ കാലയളവിൽ രോഗി കഠിനവേദനയും അനുഭവിച്ചതായി ജസ്റ്റിസ് രാഘവേന്ദ്ര എസ്. ചൗഹാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി.) ശങ്കറിന് ആശുപത്രി ചെലവായി 11 ലക്ഷവും 12 ലക്ഷം രൂപ കൃത്രിമ കാൽ വാങ്ങുന്നതിനായും 1,72000 രൂപ മറ്റ് ചെലവുകൾക്കായും നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts