20 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ 5000 രൂപയ്ക്കു വിറ്റു

ബെംഗളൂരു: പ്രസവിച്ചു 20 ദിവസം പ്രായമായ ആൺകുഞ്ഞിനെ അമ്മ 5000 രൂപയ്ക്കു വിറ്റതായി പരാതി. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലബുറഗി ജെവാർഗി താലൂക്കിലെ റസിയ ബീഗം (37) ആണു കുഞ്ഞിനെ കുട്ടികളില്ലാത്ത മറ്റൊരു സ്ത്രീക്കു വിറ്റത്. റസിയയുടെ ആദ്യത്തെ രണ്ടു പെൺകുട്ടികളും മാനസിക വൈകല്യം ഉള്ളവരായിരുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

ആശുപത്രിയിൽനിന്നാണു കുട്ടിയെ വിൽക്കാൻ തയാറുണ്ടോയെന്നു ചോദിച്ചു നാൽപതുകാരി ഇവരെ സമീപിച്ചത്. കുട്ടിയെ കൈമാറുന്നതു കണ്ട ആശുപത്രി ജീവനക്കാരി ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുകയായിരുന്നു.കുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പരിപാലന കേന്ദ്രത്തിലേക്കു മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts