ഐടിപിഎല്‍ റോഡില്‍ മെട്രോ ജോലിക്കിടയില്‍ ഗൈല്‍ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു;ഭാഗികമായ ഗതാഗത നിയന്ത്രണം;വിശദവിവരങ്ങള്‍..

ബെംഗളൂരു: ഐടിപിഎല്‍ മെയിന്‍ റോഡില്‍ ഡികതലോനിന് സമീപം മെട്രോ ജോലിക്കിടയില്‍ ഗൈല്‍ (ഗ്യാസ് അതോരിട്ടി ഓഫ് ഇന്ത്യ)യുടെ വമ്പന്‍ പാചക വാതക ലൈന്‍ തകര്‍ന്നു.വാതക ലൈന്‍ പുനസ്ഥാപിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഗൈല്‍ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു.

അതെ സമയം സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് ഐ ടി പി എല്‍ മെയിന്‍ റോഡ്‌ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ്,

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ഗതാഗത സംബന്ധിയായി ബാംഗ്ലൂര്‍ പോലീസ് നിര്‍ദേശങ്ങള്‍ ഇവയാണ്:

  1. ഐ ടി പി എല്‍ മെയിന്‍ റോഡിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ദേവസന്ദ്ര മെയിന്‍ റോഡ്‌ വഴി ഔട്ടെര്‍ റിംഗ് റോഡിലേക്ക് കടന്ന് മാര്‍ത്തഹള്ളി വഴി വൈറ്റ്ഫീല്‍ഡ് ലേക്ക് വരേണ്ടതാണ്.
  2. വൈറ്റ്ഫീല്‍ഡില്‍ നിന്നും സിറ്റി ഭാഗത്തേക്ക്‌ വരുന്നവര്‍ ഗ്രാഫൈറ്റ് വഴി ഹൂടി കുണ്ടലഹള്ളി വഴി സിറ്റി യിലേക്ക് പോകണം.
  3. ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ദേവസന്ദ്ര റോഡ്‌ വഴിയോ അല്ലെങ്കില്‍ ഗ്രാഫൈറ്റ് -ഔട്ടെര്‍ റിംഗ് റോഡ്‌ വഴി മാര്‍ത്തഹള്ളിയിലൂടെ യാത്ര ചെയ്യാം.
  4. ബി എം ടി സി ഗതാഗത പാതയില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts