ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം.

ഐഎസ്എല്ലില്‍ ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവയ്ക്കു തകര്‍പ്പന്‍ ജയം. ഹോംഗ്രൗണ്ടായ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ സിറ്റിയെയാണ് ഗോവ മുക്കിയത്. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം.

ആറു ഗോളുകളും പിറന്നത് ആദ്യപകുതിയിലായിരുന്നു. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു ആധികാരിക വിജയം സമ്മാനിച്ചത്. അഞ്ച്, 35 മിനിറ്റുകളിലായിരുന്നു കോറോയുടെ ഗോളുകള്‍. ഹ്യൂഗോ ബൊമാസും (12) ജാക്കിച്ചാന്ദ് സിങുമാണ്(20) ഗോവയുടെ മറ്റു സ്‌കോറര്‍മാര്‍. മാര്‍സെലീഞ്ഞോയും (എട്ടാം മിനിറ്റ്), എമിലിയാനോ അല്‍ഫാറോയും പൂനെയുടെ ഗോളുകള്‍ മടക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ റഫറിക്കു രണ്ടു തവണ ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. പൂനെയുടെ ഡീഗോ ഒലിവേറയും ഇരട്ടഗോളുമായി ഗോവന്‍ ഹീറോയായ കോറുയുമാണ് അവസാന അഞ്ചു മിനിറ്റിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത്. പൂനെയ്‌ക്കെതിരേ നേടിയ വമ്പന്‍ ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെയാണ് ഗോവ തലപ്പത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിന്നിലായി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡാണ് രണ്ടാംസ്ഥാനത്ത്. അതേസമയം, പൂനെ ലീഗില്‍ അവസാനസ്ഥാനത്തു തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
[masterslider id="10"]

Related posts

Click Here to Follow Us