ധോണിയെ ടീമിലെടുക്കാത്തത് വിശ്രമത്തിനല്ല; പുറത്താക്കിയതാണെന്ന് സെലക്ടര്‍മാര്‍

വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഒഴിവാക്കിയതില്‍ സെലക്ടര്‍മാര്‍ വിശദീകരണം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.

ടീമില്‍ നിന്നും ഒഴിവാക്കിയത് വിശ്രമത്തിനല്ലെന്നും പുറത്താക്കിയതാണെന്നും സെലക്ടര്‍മാര്‍ ധോണിയോട് പറഞ്ഞിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ധോണിക്ക് പകരക്കാരെ കണ്ടെത്താനാണ് ഇപ്പോള്‍ സെലക്ടര്‍മാരുടെ ശ്രമം.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

അടുത്ത ടി20 ലോകകപ്പില്‍ ധോണി കളിക്കില്ലെന്ന് സെലക്ടര്‍മാര്‍ ഉറപ്പിക്കുന്നു. ഋഷഭ് പന്തിനെയോ ദിനേഷ് കാര്‍ത്തിക്കിനെയോ പകരക്കാരനാക്കും. ധോണി 2020വരെ ക്രിക്കറ്റില്‍ തുടരില്ലെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ആരാധകര്‍ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്.

എന്നാല്‍, ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് സെലക്ടര്‍മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് ബിസിസിഐ വ്യക്താവ് പറയുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയാണ് ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിലെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts