കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് കൈത്തങ്ങാകാന്‍ ബി.എം.എഫിന്റെ “നെഞ്ചോരം”ഒക്ടോബർ 14 ന് രാമമൂര്‍ത്തി നഗറില്‍.

ബെംഗളുരു: കേരളത്തിലെ പ്രളയ ദുരിതബാധിതർക്ക് സഹായമൊരുക്കാൻ ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നെഞ്ചോരം ഒക്ടോബർ 14 ന്.

പ്രളയ നാളുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബെംഗളുരുവിൽ നിന്നും പുറപ്പെട്ട അഞ്ചു ട്രക്കുകൾ വയനാട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിലെ പ്രളയ ബാധിതർക്കായി അവശ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു.

അടിയന്തിര സഹായങ്ങളെത്തിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും ട്രസ്റ്റിന്റെ ഭാഗമായിരുന്നു. ഇതിന്റെ തുടർച്ചയായി പ്രളയബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

പരിപാടിയുടെ ഉദ്ഘാടന കർമ്മം സിനിമാതാരം രാജാ സാഹിബ് നിർവ്വഹിക്കും.

പ്രശസ്ത പിന്നണി ഗായകൻ ഹരിശങ്കർ നയിക്കുന്ന മ്യൂസിക്കൽ ഷോയാണ് പരിപാടിയുടെ പ്രധാന ആകർഷണം.

രാമമൂർത്തി നഗറിലെ നൃത്യ ക്ഷേത്ര കസ്തൂരി രംഗമന്ദിരത്തിൽ രാവിലെ ഒമ്പതിന് ചിലങ്ക വാദ്യ-നൃത്യ വിദ്യാലയം അവതരിപ്പിക്കുന്ന ചെണ്ടമേളത്തോടു കൂടി പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഫ്ളവേഴ്സ് ടി വി കോമഡി ഉത്സവം ഫെയിം അനന്യ ബിജേഷ്, ജിതേഷ് ,ചെമ്പട എന്നിവരുടെ പരിപാടികളും അരങ്ങേറും.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

പാസ് മൂലമായിരിക്കും പ്രവേശനം. പ്രവേശന പാസ്സുകൾക്കായി വിളിക്കേണ്ട നമ്പർ 8431103161

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ
[masterslider id="10"]

Related posts