കാത്തിരിപ്പിന് വിരാമം: “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങി

മുംബൈ: ബോളിവുഡില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്ന “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “മണികര്‍ണ്ണിക”യ്ക്കുണ്ട്.

ചിത്രത്തില്‍ “മണികര്‍ണ്ണിക”യായി വേഷമിടുന്നത് കങ്കണ റണാവത് തന്നെയാണ്. തന്‍റെ സ്വതസിദ്ധമായ അഭിനയചാതുരികൊണ്ട് പ്രേഷകഹൃദയങ്ങളെ കീഴടക്കിയ കങ്കണയുടെ ഏറ്റവും ശക്തമായ കഥാപാത്രമാണ് ‘മണികര്‍ണ്ണിക’ എന്ന് വേണം പറയാന്‍. കൂടാതെ, തികച്ചും വ്യത്യസ്തമായ കഥാപാത്രവും.

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറങ്ങിയതും ഏറെ പ്രത്യകതകളോടെയാണ്. സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു “മണികര്‍ണ്ണിക”യുടെ ടീസര്‍ ഇറങ്ങിയത്‌. ടീസര്‍ പുറത്തിറക്കുന്ന ദിവസവും വളരെ രഹസ്യമായിരുന്നു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

കങ്കണയുടെ ശക്തമായ പ്രകടനവും അമിതാഭ്ബച്ചന്‍റെ ശബ്ദ സാന്നിധ്യവും ടീസര്‍ അതീവ മനോഹരമാക്കിയിട്ടുണ്ട്.

‘മണികർണ്ണിക: ദ ക്വീന്‍ ഓഫ് ഝാൻസി’യുടെ ടീസര്‍ പുറത്തിറക്കാന്‍ കങ്കണ തിരഞ്ഞെടുത്തത് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ആണ്. “മണികര്‍ണ്ണിക”യുടെ ടീസര്‍ പുറത്തിറക്കാന്‍ ഇതിലും അനുയോജ്യമായ ദിവസം മറ്റൊന്നില്ല എന്നുതന്നെയാണ് കങ്കണയും അഭിപ്രായപ്പെട്ടത്.

ഇതുവരെ കങ്കണ ചെയ്ത കഥാപാത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ‘മണികര്‍ണ്ണിക’. ഇതുവരെ റൊമാന്‍റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച കങ്കണയുടെ ഈ വ്യത്യസ്ത പരീക്ഷണം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ കഥ പറയുന്ന ‘മണികർണ്ണിക: ദ ക്വീന്‍ ഓഫ് ഝാൻസി’ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us