ഓമനത്തം തുളുമ്പുന്ന കുടുംബ ചിത്രം പങ്കുവച്ച് സണ്ണി ലിയോണ്‍

മുംബൈ: ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് തന്‍റെ പുതിയ വീട്ടില്‍ നടത്തിയ പൂജവേളയിലെ മനോഹരമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍.

ആദ്യത്തെ പുത്രിയായ നിഷാ കൗര്‍ വെബ്ബര്‍ തന്‍റെ മാതാപിതാക്കള്‍ക്ക് തിലകം ചാര്‍ത്തുന്ന ചിത്രമാണ്‌ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരമ്പരാഗത ഇന്ത്യന്‍ വേഷത്തില്‍ ഒരു കൊച്ചു സുന്ദരിയായാണ് നിഷാ പൂജായ്ക്കായി   എത്തിയത്.

 

 

 

തന്‍റെ മകള്‍ നിഷാ ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള സമ്മാന’മാണ് എന്നാണ് സണ്ണി വിശേഷിപ്പിച്ചിരിക്കുന്നത്. നിഷയാണ് തന്നെ ഈശ്വര വിശ്വാസിയാക്കി മാറ്റിയത് എന്നും നിഷ തങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമായതുമുതല്‍ തങ്ങള്‍ക്കൊപ്പം എപ്പോഴും ഈശ്വരന്‍ ഉണ്ട് എന്നൊരു അനുഭവമാണ്‌ നല്‍കുന്നത് എന്നും സണ്ണി കുറിച്ചു.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

നീലചിത്ര നായികാ പദവിയില്‍ നിന്നും ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച സണ്ണി അഭിനയത്തിനും ഗ്ലാമര്‍ ലോകത്തിനും അപ്പുറം മനുഷ്യത്വത്തിന്‍റെ പ്രതീകവുമാണ് താനെന്ന് തെളിയിക്കുകയായിരുന്നു ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതിലൂടെ. പിന്നീട് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയും അച്ഛനുമായി സണ്ണിയും ഡാനിയേലും.

കുടുംബം വലുതാക്കുന്നതിനൊപ്പം വീടും വലുതാക്കുന്നതിന്‍റെ ഭാഗമായാണ് ശുഭ അവസരമായ ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് പുതിയ വസതിയിലേക്ക് ഇരുവരും കുഞ്ഞുങ്ങളോടൊപ്പം താമസം മാറിയത്.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

നീലചിത്ര നായികയായി അഭിനയ രംഗത്തെത്തിയ സണ്ണി ലിയോണിന് വഴിത്തിരിവായത് ഇന്ത്യയിലെ ഒന്നാം നിര ടിവി പരിപാടികളില്‍ ഒന്നായ ബിഗ്‌ബോസാണ്. തുടര്‍ന്ന് ജിസം2, ജാക്‌പോട്ട്, രാഗിണി എംഎംഎസ്, ഏക് പഹേലി ലീലാ തുടങ്ങിയ ചിത്രങ്ങളിലും സണ്ണി നായികയായി അഭിനയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us