എയര്‍ ഇന്ത്യ വിമാനം മാലിയിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി; ഒഴിവായത് വന്‍ ദുരന്തം

മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി.

136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;

റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്‍റെ ട​യ​റി​ന്‍റെ കാ​റ്റു​പോ​യ​തോ​ടെ വി​മാ​നം നില്‍ക്കുകയായിരുന്നു. അതി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വി​മാ​നം കെ​ട്ടി​വ​ലി​ച്ചാ​ണ് പാ​ര്‍​ക്കിം​ഗ് ബേ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇന്നലെ വൈ​കു​ന്നേ​രം 4.42നാ​ണ് മാ​ലി​യി​ലെ വെ​ലേ​ന രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം ഇ​റ​ങ്ങി​യ​ത്. ട​യ​റി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച ശേ​ഷം തി​രു​വ​നന്ത​പു​ര​ത്തേ​ക്ക് വി​മാ​നം തി​രി​ക്കു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്
[masterslider id="10"]

Related posts

Click Here to Follow Us