ബ്ലൂവെയില്‍ ഗെയിം വീണ്ടും തലപ്പൊക്കി; ഇത്തവണ ഇര തമിഴ് യുവാവ്!

ലോകത്തുടനീളം ഭീതി പടര്‍ത്തിയ ബ്ലൂവെയില്‍ ഗെയി൦ വീണ്ടും തലപൊക്കി. ഇത്തവണ  ഇരയായത് തമിഴ് യുവാവ്. ശേഷാദ്രി (22) എന്നയാളാണ്  വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കുടലൂര്‍ ജില്ലയിലെ പന്‍‍റുട്ടിയിലെ  വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

യുവാവിന്‍റെ മുറിയില്‍ നിന്ന് പ്രേതങ്ങളെപ്പറ്റിയുള്ള നിരവധി പുസ്തകങ്ങളും മൊബൈലും പിടിച്ചെടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് പൊലീസ് സംശയിക്കുന്നത്.

  ഭക്തിയോ പാഴാക്കലോ? നർമ്മദയിൽ 11,000 ലിറ്റർ പാൽ അഭിഷേകവും ഗംഗയിൽ നെയ്യ് ഒഴുക്കലും; പരിസ്ഥിതി പ്രവർത്തകർ ആശങ്കയിൽ.

സംഭവത്തില്‍ ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 50 ദിവസം തുടര്‍ച്ചയായി കളിക്കേണ്ട ഈ ഗെയിം 2014ല്‍ റഷ്യയിലാണ് ആദ്യമായി  പ്രത്യക്ഷപ്പെട്ടത്.

ഗെയിംമിന്‍റെ അവസാനം ലഭിക്കുന്ന ആത്മഹത്യ നിര്‍ദേശമാണ് കളിക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നത്.   ഭീകരവും മനുഷ്യത്വര​ഹിതവുമായ കാര്യങ്ങളാണ് ​അഡ്മിനിസ്ട്രേറ്റർ എന്നു വിളിക്കുന്ന ​ഗെയിം മാസ്റ്റർ കളിക്കാരെക്കൊണ്ട് ചെയ്യിപ്പിക്കുക.

ഒരോ തലങ്ങള്‍ പിന്നിടുമ്പോളും കളിക്കുന്നയാൾക്ക് സമനില നഷ്ടമാവുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുമെന്നതാണ് ഈ ​ഗെയിമിന്‍റെ പ്രത്യേകത.

ഫിലിപ്പ് ബുഡേക്കിൻ എന്ന വ്യക്തിയാണ് ഈ ​ഗെയിമിന്‍റെ സൃഷ്ടാവ്. സമൂഹത്തിന്‍റെ ജൈവമാലിന്യങ്ങളെ തുടച്ചുനീക്കാനാണ് താൻ ഈ ​ഗെയിം ഉണ്ടാക്കിയതെന്നാണ് ഇയാളുടെ വാദം.

  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം

ഗെയിംമിന്  അടിമപ്പെട്ട്  അവസാന തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരെല്ലാം സമൂഹത്തിന് ആവശ്യമില്ലാത്തവരാണെന്ന ധ്വനി കൂടിയാണ് ബുഡേക്കിൻ ഈ കൊലയാളി ​ഗെയിമിലൂടെ നൽകുന്നത്. അടുത്തകാലത്ത് ബ്ലൂവെയിലിന് സമാനമായി മോമോ എന്ന ഗെയിമും പ്രചരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ഇനി വിരൽത്തുമ്പിൽ; റെയിൽവേയിൽ വൻ പരിഷ്കാരം
[masterslider id="10"]

Related posts

Click Here to Follow Us