ഓണത്തിരക്കിൽ കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്നു 17 സ്പെഷൽ സർവീസുകൾ.

ബെംഗളൂരു : ഓണത്തിരക്കിൽ കേരള ആർടിസിക്ക് ഇന്നു ബെംഗളൂരുവിൽനിന്നു 17 സ്പെഷൽ സർവീസുകൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കർണാടക ആർടിസിക്ക് 25 അധിക ബസുകളും ഉണ്ടായിരിക്കും. കോട്ടയം (3), എറണാകുളം (2),തൃശൂർ (2), കോഴിക്കോട് (3), കണ്ണൂർ (4), ബത്തേരി (1), പയ്യന്നൂർ (1), തിരുവനന്തപുരം (1) എന്നിവിടങ്ങളിലേക്കാണു കേരളത്തിന്റെ അധിക ബസുകൾ. ഇവയിൽ മൂന്നെണ്ണം സേലം വഴിയും ഒരെണ്ണം ദിണ്ടിഗൽ, തിരുനെൽവേലി വഴിയും സർവീസ് നടത്തും.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

നാട്ടിലേക്കു യാത്രാത്തിരക്കു കനത്തതിനാൽ നാളെയും സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കും. ടിക്കറ്റുകൾ keralartc.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും 080–26756666 (മൈസൂരു റോഡ് സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 080–22221755 (ശാന്തിനഗർ), 8762689508 (പീനിയ) എന്നിവിടങ്ങളിലെ കൗണ്ടറുകളിലൂടെയും ബുക്ക് ചെയ്യാം. കോട്ടയം (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (3), കോഴിക്കോട് (3), മാഹി (1), കണ്ണൂർ (8) എന്നിവിടങ്ങളിലേക്കാണ് കർണാടക സ്പെഷൽ. കാസർകോട്ടേക്കു നിലച്ചു കിടന്നിരുന്ന ബസ് സർവീസുകൾ കർണാടക പുനഃസ്ഥാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts