ചണ്ഢീഗഡ്: മലയാളികളെ ഇനിയും സഹായിക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് പഞ്ചാബിൽ നിന്ന് ദുരിതാശ്വാസ സാധനങ്ങളെത്തിയപ്പോൾ മലയാളികൾ പഞ്ചാബിന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തന്‍റെ ഉള്ളു തൊട്ടുവെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
മലയാളികള്‍ പഞ്ചാബിന് ജയ് വിളിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
പഞ്ചാബിന് ജയ് വിളിച്ച മലയാളികള്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധനാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
കേരളത്തിലെ ദുരിതബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ പത്തുകോടി രൂപയുടെ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Touched by the overwhelming gratitude of the people of Kerala for our small contribution towards #KeralaFloodRelief. We in Punjab will continue to do our best to assist in their relief and rehabilitation. #PunjabForKerala pic.twitter.com/8cSIbvxVJC
— Capt.Amarinder Singh (@capt_amarinder) August 22, 2018