പ്രതിക്കൂട്ടിലാക്കേണ്ട, കൃത്യമായ രേഖകള്‍ ഉണ്ട്; ചീഫ് സെക്രട്ടറിയ്ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ ചീഫ് സെക്രട്ടറിയ്ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍. സര്‍ക്കാരും കെ.എസ്.ഇ.ബിയും തമ്മിലുള്ള ആശയവിനിമയത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍. എസ് പിള്ള വ്യക്തമാക്കി.

ഡാം തുറക്കുന്നത് സംബന്ധിച്ച് പാളിച്ച സംഭവിച്ചെന്ന് ചീഫ് സെക്രട്ടറി പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പിഴവുണ്ടായെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എന്നാല്‍ നൂറ് ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ കെ.എസ്.ഇ.ബിയുടെ പക്കല്‍ ഉണ്ടെന്നും എന്‍. എസ് പിള്ള പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts