മൈസൂരു: കലിതുള്ളിയ കാലവർഷത്തിന് ഏറക്കുറെ ശമനമായതോടെ വൃഷ്ടിപ്രദേശങ്ങൾക്കടുത്തുള്ള അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. കൃഷ്ണരാജസാഗർ അണക്കെട്ടിൽ പൂർണതോതിൽ ജലനിരപ്പ് നിർത്തി, ശേഷിക്കുന്ന വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയായി കെ.ആർ.എസിൽ പൂർണ സംഭരണശേഷിയായ 124.80 അടി വെള്ളം നില്ക്കുകയാണ്. കുടകിൽ മഴ കുറഞ്ഞതോടെ സോമവാർപെട്ടിലുള്ള ഹാരംഗി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായി. കാവേരിനദിയിലെ അണക്കെട്ടായ ഹാരംഗിയുടെ പൂർണ സംഭരണശേഷി 2859 അടിയാണ്. ഇപ്പോൾ 2855 അടി വെള്ളമാണ് ഡാമിലുള്ളത്. കഴിഞ്ഞ മൂന്നുദിവസമായി നീരൊഴുക്കിൽ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് 29-ന് 7,199 ക്യുസെക്സായിരുന്ന നീരൊഴുക്ക് 31-ന് 4,330 ക്യുസെക്സ് ആയി കുറഞ്ഞു.
വയനാട് ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ കബനി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. വ്യാഴാഴ്ച 12,296 ക്യുസെക്സ് വെള്ളം ഒഴുകിയെത്തിയ കബനിയിൽ വെള്ളിയാഴ്ച 10,725 ആയും ശനിയാഴ്ച 7,578 ആയും കുറഞ്ഞു. ഡാമിൽ നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ടായി. 12,000 ക്യുസെക്സിൽനിന്ന് 3000 ആയി. അണക്കെട്ടിന്റെ പൂർണശേഷി 2,284 അടിയാണ്. ഇപ്പോൾ 2,282.87 അടി വെള്ളം ഡാമിലുണ്ട്. ഹാരംഗി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിട്ട വെള്ളത്തിന്റെ അളവ് വെള്ളിയാഴ്ചവരെ കൂട്ടിയിരുന്നതിനാൽ കൃഷ്ണരാജസാഗറിലും നീരൊഴുക്ക് കൂടുന്ന തോതിലായിരുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.