കൂര്‍ഗ്: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളം നേരിട്ടതിന് പിന്നാലെ കുടകും അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്.
എന്നാല്‍, കുടകകിലും സമീപ പ്രദേശങ്ങളിലും പ്രളയക്കെടുതിയില്‍ സംഭവിച്ച പല ദൃശ്യങ്ങളും കേരളത്തിലേത് എന്ന വ്യാജേനയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുടകില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുനില കെട്ടിടം ഒന്നാകെ താഴേക്കെത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കേരളത്തിലേത് എന്ന തരത്തിലാണ് പുറത്തുവന്നിരിക്കുന്നത്.
https://youtu.be/lVlBcJCvgRY
കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി നിരവധി കെട്ടിടങ്ങളാണ് ഇവിടെ നിലം പൊത്തിയത്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടുകയും ചെയ്തു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മടിക്കേരി-ബ൦ഗളൂരു റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കര്‍ണാടകയിലെ കുടക് ഉള്‍പ്പെടെ ആറ് ജില്ലകളിലായി വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മടിക്കേരിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്.
കുടകിന്‍റെ സാമ്പത്തിക അടിത്തറയായ കാപ്പി, സുഗന്ധ വ്യഞ്ജന കൃഷിയേയും ടൂറിസം മേഖലയെയും പ്രളയക്കെടുതി കാര്യമായി ബാധിച്ചിരിക്കുകയാണ്. മേഖലയിലെ പല വീടുകളും കെട്ടിടങ്ങളും സമാനമായ അവസ്ഥയെ അഭിമൂഖീകരിക്കേണ്ടിവരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം, മേഖലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മടിക്കേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കുടുങ്ങിപ്പോയ സിഎജി രാജീവ് മെഹ്‌റിഷിയെയും കുടുംബത്തെയും സൈന്യം രക്ഷപ്പെടുത്തി.
#Mukkodlu one of the most affected areas in #Coorg. Army & DRFs planning and moving towards the hills to rescue people. #KodaguFloods pic.twitter.com/XcRuw3ZzUc
— Go Coorg (@GoCoorg) August 19, 2018
റിസോര്‍ട്ടിലേക്കുള്ള വഴികള്‍ മുഴുവന്‍ മണ്ണിടിഞ്ഞ് തടസപ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യം രക്ഷപ്പെടുത്താനെത്തിയത്. ദിവസങ്ങളായി ശക്തമായ മഴയാണ് കുടകിലും അനുഭവപ്പെട്ടത്.
നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഒഡീഷ തീരത്തെ ന്യൂനമര്‍ദ്ദമാണ് കുടകിലും ദുരിതം വിതച്ചത്. മേഖലയിലാകെ അഞ്ഞൂറിലധികം ആളുകള്‍ പലയിടത്തായി ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.