ബെംഗളൂരു : അധിവർഷം കേരളത്തിൽ ഉണ്ടാക്കിയിരിക്കുന്നത് വളരെ വലിയ ദുരന്തമാണ് ,ഇതു വരെ മഴക്കെടുതി മൂലം മരണമടഞ്ഞത് 23 പേർ, കിടപ്പാടവും മറ്റും നഷ്ട്ടപ്പെട്ടവർ നൂറിലധികം വരും. ഏഴോളം ജില്ലകളിൽ മഴയുടെ സംഹാര താണ്ഡവം ഭീകരമായി ബാധിച്ചു.പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം തുറന്നു. സുനാമിക്ക് ശേഷം കേരളം നേരിടുന്ന വലിയ ദുരന്തമാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കർണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാരം.
ഫേസ്ബുക്ക് പോസ്റ്റ് താഴെ
” ‘
കേരളം ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് വിവരങ്ങൾ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നൽകുകയും ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചു.
കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങൾ തിരക്കുകയും പിന്തുണ വാഗ്ദാനം നൽകുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയിൽ കർണാടക ഭാഗത്തുള്ള ഷട്ടറുകൾ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. “
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.