ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി ‘പല്ലക്കി’ യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

Pallaki

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഒരുക്കിക്കൊണ്ട് ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസി പുതിയ പ്രതിദിന നോൺ എസി പല്ലക്കി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിച്ചു. നിലവിലുണ്ടായിരുന്ന സർവീസുകൾക്ക് പകരമായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുത്തൻ സ്ലീപ്പർ ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയിരിക്കുന്നത്.

ബെംഗളൂരു ശാന്തിനഗർ ടെർമിനലിൽ നിന്ന് രാത്രി 8.36-ന് പുറപ്പെടുന്ന എറണാകുളം സർവീസ് സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി പിറ്റേന്ന് രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തിച്ചേരും. മടക്ക സർവീസ് എറണാകുളത്തു നിന്ന് രാത്രി 7.02-ന് പുറപ്പെട്ട് തൃശൂർ, പാലക്കാട് വഴി രാവിലെ 6 മണിക്ക് ബെംഗളൂരു മജസ്റ്റിക് ബസ് ടെർമിനലിൽ യാത്ര അവസാനിപ്പിക്കും. 1264 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. നേരത്തെ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന രാജഹംസ നോൺ എസി സീറ്റർ ബസിന് പകരമായാണ് 30 ബെർത്തുകളുള്ള ഈ പുതിയ സ്ലീപ്പർ ബസ് അനുവദിച്ചത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കാസറഗോട്ടേക്കുള്ള പല്ലക്കി സർവീസ് ശാന്തിനഗർ ടെർമിനലിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് സാറ്റലൈറ്റ്, മൈസൂരു, സുള്ള്യ, മുള്ളേരിയ വഴി രാവിലെ 5.45-ന് കാസറഗോഡ് എത്തും. തിരിച്ച് കാസറഗോഡ് നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന ബസ് മുള്ളേരിയ, സുള്ള്യ, മൈസൂരു വഴി രാവിലെ 5.50-ന് ശാന്തിനഗറിൽ തിരിച്ചെത്തും. 1000 രൂപയാണ് ഈ സർവീസിന്റെ ടിക്കറ്റ് നിരക്ക്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കാസറഗോട്ടേക്ക് നേരത്തെ സർവീസ് നടത്തിയിരുന്ന പഴയ നോൺ എസി സ്ലീപ്പർ ബസിന് പകരമാണ് ഈ പുതിയ പല്ലക്കി സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സർവീസിന് പുറമെ നിലവിലുള്ള മൾട്ടി ആക്സിൽ എസി വോൾവോ ബസ് സർവീസും കാസറഗോട്ടേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സ്ലീപ്പർ ബസുകൾ എത്തിയതോടെ ദീർഘദൂര യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സുഖകരമായ യാത്ര സാധ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts