ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽനിന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) കഴിഞ്ഞിരുന്ന 14 പേരുൾപ്പെടെ 21 രോഗികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സിംഗാപുര എം.എസ് പാളയ റോഡിലുള്ള ‘അവേക്ഷ’ ആശുപത്രിയിലാണ് അപകടമുണ്ടായത്. പുലർച്ചെ 3.15-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്.

ആശുപത്രിയുടെ ബേസ്‌മെന്റ് ഡക്റ്റിലെ വൈദ്യുത കേബിളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് നിമിഷങ്ങൾക്കകം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കനത്ത പുക പടർന്നുപിടിക്കുകയായിരുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബേസ്‌മെന്റും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഐ.സി.യു പ്രവർത്തിച്ചിരുന്നത്. പുക ഉയർന്നതോടെ ആശുപത്രി ജീവനക്കാർ കൃത്യസമയത്ത് ഇടപെടുകയും ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് തന്നെ ഐ.സി.യുവിലുണ്ടായിരുന്ന 14 രോഗികളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പുറമെ ഒന്നാം നിലയിലുണ്ടായിരുന്ന മറ്റ് 7 രോഗികളെയും ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.

ആശുപത്രി ജീവനക്കാരിയായ യാസ്മിൻ താജ് ഉടൻ തന്നെ ഫയർ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയുടെ വാഹനം സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളിൽ കനത്ത പുക നിറഞ്ഞെങ്കിലും ആർക്കും പരിക്കേൽക്കാതെ മുഴുവൻ രോഗികളെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

അഗ്നിശമനസേനാ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
[masterslider id="10"]

Related posts