തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് മികച്ച വിജയം സ്വന്തമാക്കി. 234 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 വോട്ടുകൾ വേണമെന്നിരിക്കെ, 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരം ഉറപ്പിച്ചത്.

പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെ, ഡി.എം.ഡി.കെ എന്നിവയിലെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെ പ്രതിപക്ഷ നിരകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. നാല് പി.എം.കെ എം.എൽ.എമാരും ഒരു ബി.ജെ.പി എം.എ.ൽഎയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

തിരുപ്പത്തൂർ മണ്ഡലത്തിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ ആർ. സീനിവാസ സേതുപതിയെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഡി.എം.കെ നേതാവ് കെ.ആർ. പെരിയകറുപ്പൻ നൽകിയ ഹർജിയിൽ കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെത്തുടർന്നായിരുന്നു ഈ നടപടി. ഈ നിയമതടസ്സം നിലനിൽക്കെത്തന്നെയാണ് വൻ ഭൂരിപക്ഷത്തോടെ വിജയ് സഭയിൽ കരുത്ത് തെളിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts