നിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ-ദക്ഷിണ കൊറിയ

ന്യൂഡല്‍ഹി: നിരവധി വ്യാപാര-വാണിജ്യ കരാറുകളില്‍ ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പുവെച്ചു.

ദക്ഷിണ കൊറിയയില്‍നിന്നുള്ള ഭരണത്തലവന്മാരുടെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഇത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ദക്ഷിണ കൊറിയന്‍ വാണിജ്യമന്ത്രി കിം ഹ്യൂ-ചോഗ് ചേര്‍ന്നാണ് കരാറുകളില്‍ ഒപ്പിട്ടത്.

പുതിയ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഈ വാണിജ്യ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേയ്ക്കാണ് എത്തിക്കുക എന്നും മന്ത്രി അഭിപ്രായപ്പെട്ടു. കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പദ്ധതികളെപ്പറ്റി വിശദമായി ചര്‍ച്ച നടത്തുകയും പല പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞതായും കേന്ദ്ര മന്ത്രി പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

അതേസമയം, സാംസങ് നോയിഡായിലെ സെക്ടര്‍ 81ല്‍ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാണ ഫാക്ടറിയുടെ ഉത്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ മൂണ്‍ ജയെ-ഇന്നും ചേര്‍ന്ന് നിര്‍വ്വഹിക്കും. 35 ഏക്കറിലായാണ് ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

കൂടാതെ പ്രധാനമന്ത്രിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
[masterslider id="10"]

Related posts