തിരുവനന്തപുരം∙ കവടിയാര്‍ സ്വദേശിനിയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 25,000 രൂപ തട്ടിയെടുത്തതിൻ മേൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലേക്കാണ് തമിഴ്നാട് സ്വദേശിയും ഡല്‍ഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നാണെന്നും, ക്രെഡിറ്റ് കാര്‍ഡിന് ബോണസ് പോയിന്റായി 25,000 രൂപ ലഭിച്ചെന്നും പരാതിക്കാരിയെ ഫോൺ മുഖാന്തരം വിളിച്ചു വിശ്വസിപ്പിച്ചു OTP നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ അന്വേഷണ സംഘ൦ ഡൽഹിയിലെത്തിയെങ്കിലും രണ്ടുലക്ഷത്തോളം പേര് താമസിക്കുന്ന കോളനിക്കുള്ളില്‍ നിന്നും പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പച്ചക്കറിക്കച്ചവടക്കാരായും, സ്വകാര്യ ബാങ്കിന്റെ എടിഎം കാർഡ് പ്രചാരണത്തിനെന്ന പേരിലും വിവരങ്ങള്‍ ശേഖരിച്ചു, സിസിടിവി നിരീക്ഷിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് ഡല്‍ഹി പോലീസ് പോലും കയറാത്ത കോളനിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.
Related posts
-
കലേന അഗ്രഹാര മുതൽ നാഗവാര വരെ നീളുന്ന നമ്മ മെട്രോ പിങ്ക് ലൈൻ വൈകും
ബെംഗളൂരു : നഗരത്തിന്റെ തെക്കു വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ... -
ബാലറ്റ് പെട്ടികൾ ഓവുചാലിൽ ഉപേക്ഷിച്ചനിലയിൽ
ബെംഗളൂരു : ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച... -
മുഡ മുൻ ചെയർമാനെ ഇ.ഡി. ചോദ്യം ചെയ്തു
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ)ഭൂമിയിടപാടുമായി...