ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം

ബെംഗളൂരു: ഐപിഎൽ 2026-ന്റെ ഉദ്ഘാടന മത്സരത്തോടനുബന്ധിച്ച് ക്രിക്കറ്റ് ആരാധകർക്കായി വൻ സൗകര്യങ്ങളുമായി ബാംഗ്ലൂർ മെട്രോയും ട്രാഫിക് പോലീസും. മാർച്ച് 28-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) – സൺറൈസേഴ്സ് ഹൈദരാബാദ് (SRH) പോരാട്ടം പ്രമാണിച്ച് മെട്രോ ട്രെയിൻ സർവീസുകൾ പുലർച്ചെ 2 മണി വരെ നീട്ടി.

മത്സരം കഴിഞ്ഞ് മടങ്ങുന്ന ആരാധകരുടെ യാത്രാസൗകര്യം മുൻനിർത്തി ബിഎംആർസിഎൽ (BMRCL) പ്രത്യേക സമയക്രമം പുറത്തിറക്കി. സാധാരണ സമയത്തിന് പുറമെ രാത്രി 11 മുതൽ പുലർച്ചെ 2 വരെ ട്രെയിനുകൾ സർവീസ് നടത്തും.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

മെട്രോ സമയക്രമം ഒറ്റനോട്ടത്തിൽ:

വിവിധ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന ട്രെയിൻ പുറപ്പെടുന്ന സമയം താഴെ നൽകുന്നു:

  • ആർവി റോഡ്: പുലർച്ചെ 02:00

  • മജസ്റ്റിക് (കെമ്പെഗൗഡ സ്റ്റേഷൻ): പുലർച്ചെ 01:30 (നാല് ദിശകളിലേക്കും)

  • ബൊമ്മസാന്ദ്ര: പുലർച്ചെ 01:00

  • വൈറ്റ്ഫീൽഡ് (കടുഗോഡി): രാത്രി 12:30

  • ചെല്ലഘട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവറ: രാത്രി 12:45

ഗതാഗത നിയന്ത്രണവും പാർക്കിംഗും

ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിൽ മത്സരദിവസം വാഹന ഗതാഗതത്തിനും പാർക്കിംഗിനും നിയന്ത്രണമുണ്ടാകും. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് മെട്രോ സ്റ്റേഷനുകളിൽ അധിക പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ ആരാധകർ പരമാവധി മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.

ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ വെച്ച് നടക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ട്രാഫിക് പോലീസും സ്റ്റേഡിയം മാനേജ്‌മെന്റും സംയുക്തമായാണ് നഗരത്തിലെ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങൾ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts