ആശുപത്രിയില്‍ സ്​ട്രെക്​ചറില്ലാതെ വന്നതോടെ രോഗിയെ കിടക്ക വിരിയില്‍ വലിച്ചിഴച്ച് ബന്ധുക്കള്‍

മുംബൈ: മഹാരാഷ്​ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ സ്​ട്രെക്​ചറില്ലാത്തതിനാല്‍ രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചിഴച്ചുകൊണ്ടു​പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പരിക്കേറ്റതിനെ തുടര്‍ന്ന് കാലില്‍ പ്ലാസ്​റ്ററിട്ട സ്ത്രീയെയാണ് ബന്ധുക്കളായ രണ്ടു സ്​ത്രീകള്‍ ചേര്‍ന്ന് കിടക്ക വിരിയില്‍ ഇരുത്തി വലിച്ചിഴച്ചു കൊണ്ടു പോയത്​. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാഹനത്തിനു സമീപത്തേക്ക്​ കൊണ്ടുവരികയായിരുന്നു. സ്​ട്രെക്​ചര്‍ കിട്ടാതെ വന്നതോടെയാണ്​ രോഗിയെ ആശുപത്രിക്ക്​ പുറത്തേക്ക് വലിച്ചിഴച്ചത്.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

സംഭവ സ്ഥലത്ത് നിന്നും പകര്‍ത്തിയ ദാരുണ ദൃശ്യങ്ങളാണ്​ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്​.

അതേസമയം, മറ്റൊരു രോഗിയുമായി പോയ സ്​​ട്രെക്​ചര്‍ തിരിച്ചെത്തുന്നതു വരെ അല്‍പം​ കാത്തിരിക്കാന്‍ രോഗിയുടെ ബന്ധുക്കളോട്​ ആവശ്യപ്പെട്ടിരുന്നെന്നും ഇതു മുഖവിലക്കെടുക്കാതെ രോഗിയുമായി ഇവര്‍ പോവുകയായിരുന്നുവെന്നുമാണ്​ ആശുപത്രി അധികൃതര്‍ പറയുന്നത്​.

സംഭവം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി ഡോക്ടര്‍ ചന്ദ്രകാന്ത് ഹാസ്കെ അറിയിച്ചു. സംഭവത്തില്‍ ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts