അർജുൻ തെൻഡുൽക്കർ– സാനിയ വിവാഹാഘോഷങ്ങൾക്ക് തുടക്കം; ചടങ്ങിൽ തിളങ്ങി പ്രമുഖ ക്രിക്കറ്റ് താരങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹാഘോഷങ്ങൾക്കു തുടക്കം. അർജുനും സാനിയ ചന്ദോക്കുമായുള്ള വിവാഹം നാളെയാണ്.

നാളെ നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. വിരാട് കോലി, ശുഭ്മാൻ ഗിൽ, എം.എസ്. ധോണി, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സച്ചിനും കുടുംബവും ക്ഷണിച്ചിട്ടുണ്ട്. സാനിയയുടെ കുടുംബത്തിന് പങ്കാളിത്തമുള്ള ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാകും വിവാഹമെന്നാണ് റിപ്പോർട്ട്.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

പ്രധാനചടങ്ങുകൾക്ക് മുന്നോടിയായുള്ള മെഹന്തി, സംഗീത് ചടങ്ങ് ചൊവ്വാഴ്ച മുംബൈയിലെ റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ്ബിൽ നടന്നു. ഐവറി തീമിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിശ്രുത ദമ്പതികൾ ചടങ്ങളിൽ പങ്കെടുത്തത്.

സച്ചിൻ തെൻഡുൽക്കറും ഭാര്യ അഞ്ജലിയും മകൾ സാറയും മനോഹരമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചകൊണ്ടുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആത്യാഡംബരമായി നടന്ന ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായിയുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, രവി ശാസ്ത്രി, അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവരും എത്തി. ശതകോടീശ്വരൻ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളിൽ സജീവമായിരുന്നു. എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളിൽ പങ്കുചേർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രളയക്കെടുതി; ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ് രണ്ട് കുട്ടികളടക്കം എട്ട് മരണം: അപകടസ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us